റോസാപ്പൂ ഫിലിം റിവ്യൂ


റോസാപ്പൂ ഫിലിം റിവ്യൂ.  ഒരു ജോലിയും ചെയ്തിട്ടും രക്ഷപ്പെടാത്ത ഷാജഹാനും സംഘവും എ പടം നിർമ്മിക്കാൻ ഇറങ്ങുന്നതാണ് കഥ. സംഘത്തിൽപ്പെട്ട അബ്രോസ് തന്നെ സംവിധാനവും നിർവഹിക്കുന്നു. അതിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് ഇടയിലാണ് കഥ വഴിതിരിവിൽ എത്തുന്നത് .ഷാജഹാനായി ബിജു മേനോനും, അംബ്രോസായി നീരജ് മാധവും, പ്രൊഡക്ഷൻ കൺട്രോളർ സജീറായി സൗ ബിൻ ഷാഹീറും ,രശ്മിയായി അഞ്ജലിയും വേഷമിടുന്നു. സംവിധായകരായ ദീലീഷ് പോത്തൻ ,ബേസിൽ ജോസഫ് എന്നിവരും സലിം കുമാർ ,ബോബി സിൻഹ ,വിജയരാഘവൻ ,അലൻസിയർ ലേ ലോപ്പസ് ,സുധീർ കരമന തുടങ്ങിയവരും സിനിമയിൽ  അഭിനയിക്കുന്നുണ്ട്.           കഥ, തിരക്കഥ ,സംവിധാനം വിനു ജോസഫ് നിർവ്വഹിക്കുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിനു ജോസഫ്  സിനിമ സംവിധാനം ചെയ്യുന്നത്.  2007ൽ നവംബർ റെയ്ൻ എന്ന സിനിമ വിനു ജോസഫ്  സംവിധാനം ചെയ്തിരുന്നു .

സംഭാഷണം സന്തോഷ് എച്ചിക്കാനവും , ഗാനരചന സന്തോഷ് വർമ്മയും - വിനായകും ,സംഗീതം സുഷൈൻ ശ്യാമും ,ക്യാമറ ജെബിൻ ജേക്കബ്ബും, എഡിറ്റിംഗ് വിവേക് ഹർഷനും  നിർവ്വഹിക്കുന്നു.  ജാസി ഗിഫ്റ്റ് സിനിമയിൽ പാടിയിട്ടുണ്ട്. ഷിബു തമീൻസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

യാതൊരു പുതുമകളും ഇല്ലാത്ത സിനിമ . തിരക്കഥയുടെ പാളിച്ച എടുത്ത് പറയാം. കുടു:ബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഘടകവും ഈ സിനിമയിൽ ഇല്ല.  കോമഡി പശ്ചത്താലം  ഒരുക്കാനുള്ള ശ്രമം വിജയം കണ്ടില്ലെന്ന് പറയാം. പ്രേക്ഷകർ ഈ സിനിമയിൽ സ്വികരിക്കും എന്ന് പറയാൻ കഴിയില്ല.

റേറ്റിംഗ് - 2.5 \ 5.       
സലിം പി.ചാക്കോ.

No comments:

Powered by Blogger.