ഹേയ് ജൂഡിന്‍റെ പ്രമേയം ലളിതം, മനോഹരം .



ഹേയ് ജൂഡിന്‍റെ പ്രമേയം ലളിതം, മനോഹരം .   ഇവിടെ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് ക്ലാസിക് ടച്ചോടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. പ്രമേയത്തിന്‍റെ  പുതുമ തന്നെയാണ് സിനിമയുടെ പ്രത്യേകത.ഓട്ടിസത്തിന്റെ ചെറിയ പതിപ്പായ ആസ്പർജർ സിൻഡ്രം ബാധിച്ച ജൂഡിന്റെ കഥയാണ്  സിനിമയുടെ പശ്ചാത്തലം. സൗഹൃദം ,പ്രണയം ,വിദ്വേഷം, വിരഹം തുടങ്ങിയ വികാരങ്ങൾ എല്ലാം സിനിമയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. നമുക്കിടയിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ് ശ്യാമപ്രസാദിന്‍റെ  മിക്ക സിനിമയിലെയും കഥാപാത്രങ്ങൾ. സൗഹൃദ ബന്ധവും ,പ്രണയവും ,സംഗീതവും സിനിമയുടെ പ്രധാന ഘടകങ്ങളാണ്. അലസനും ,മടിയനുമായ ജൂഡിന്‍റെ  ജീവിതത്തിലേക്ക് ക്രിസ് എത്തുന്നതും പിന്നിട് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഹേയ് ജൂഡ് പറയുന്നത്.

ജൂഡായി നിവിൻ പോളിയും ,ക്രിസ്റ്റൽ ആൻ ചക്കരപറമ്പായി ത്രിഷയും, ഡൊമനിക്കായി സിദ്ദിഖും ,മറിയ ഡൊമനിക്കായി നീന കുറുപ്പും ,ഡോ. സെബാസ്റ്റ്യനായി വിജയ് മേനോനും ,ജോർജ് കുര്യനായി അജു വർഗ്ഗിസ്സും തിളങ്ങി.  നിവിൻ പോളിയുടെ അഭിനയം ശ്രദ്ധേയമായി. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യതസ്ഥമായി സിദ്ദിഖും തിളങ്ങി. വർഷങ്ങൾക്ക് ശേഷം നീന കുറുപ്പിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രം ലഭിച്ചു. വിജയ് മേനോന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്.ജൂഡിന്‍റെ  സെക്കന്റ് ബെസ്റ്റ് ഫ്രണ്ടായി ഫിഗോ എന്ന നായ് ശ്രദ്ധിക്കപ്പെട്ടു.ഔസേപ്പച്ചൻ ,എം.ജയചന്ദ്രൻ, ഗോപി സുന്ദർ ,രാഹുൽ രാജ് എന്നീ നാല് പ്രമുഖ സംഗീത സംവിധായകർ ഹേയ് ജൂഡിനായി അണിനിരന്നു.  പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ മനോഹരമാക്കി.   ഒരോഫ്രെയിമും പുതുമ നിലനിർത്താനും ,മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കാനും ഛായാഗ്രാഹകൻ ഗിരിഷ് ഗംഗാധരന് കഴിഞ്ഞു. ഇവിടെ - സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന നിർമ്മൽ സഹദേവ് ആണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.  എഡിറ്റിംഗ് കാർത്തിക് ജോസഫ് നിർവ്വഹിച്ചിരിക്കുന്നത്.സംഭാഷണം നിർമ്മൽ സഹദേവും ,ജോർജ്ജ് കാണാട്ടും നിർവ്വഹിച്ചിരിക്കുന്നു.സംവിധായകൻ ശ്യാമപ്രസാദ് ,സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ  ചെറിയ റോളുകളിൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വിവിധ ഭാഷകളിൽ അഭിനയിച്ച തൃഷ ആദ്യമായാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഗായിക സയനോര യാണ് തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയിട്ടുള്ളത്.  ഗോവയിൽ താമസിക്കുന്ന ക്രിസ്റ്റലിന്റെ ശബ്ദം വളരെ നന്നായി സയനോര ഡബ്ബ് ചെയ്തിരിക്കുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു.

അബലക്കര ഗ്ലോബൽ ഫിലിംസിന് വേണ്ടി അനിൽ അബലക്കരയാണ് ഹെയ് ജൂഡ് നിർമ്മിച്ചിരിക്കുന്നത്.     ശ്യാമപ്രസാദിന്റെ സംവിധാന മികവ് ഒരിക്കൽ കൂടി ഹേയ് ജൂഡിലൂടെ ശ്രദ്ധിക്കപ്പെടും .             നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ ഈ സിനിമ  സ്വീകരിക്കും എന്ന് പ്രതിക്ഷിക്കാം. 

റേറ്റിംഗ് -     3.5 / 5.                                         
സലിം പി ചാക്കോ .

No comments:

Powered by Blogger.