കഥ പറഞ്ഞ കഥ ഫെബ്രുവരി 9ന് റിലിസ് ചെയ്യും.


കഥ പറഞ്ഞ കഥ ഫെബ്രുവരി 9ന് റിലിസ് ചെയ്യും. സിദ്ധാർത്ഥ് മേനോൻ ,തരുഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടർ സിജു ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ പറഞ്ഞ കഥ.  രഞ്ജി പണിക്കർ ,ദിലീഷ് പോത്തൻ ,ശ്രീകാന്ത് മുരളി ,സന്തോഷ് കീഴാറ്റൂർ ,പ്രദീപ് കോട്ടയം ,മുൻഷി ബൈജു ,ഷിബു കുര്യാക്കോസ് ,ആർ.കെ ശംഭു ,ദേവ് പ്രകാശ് ,അനന്തകൃഷ്ണൻ ,ഡോക്ടർ രാജേഷ് ,രതീഷ് അങ്കമാലി ,ഡോക്ടർ അമർ രാമചന്ദ്രൻ ,ജോബി ,മുൻഷി ദിലീപ് ,പ്രവീണ ,മഞ്ജു മറിമായം ,സ്നേഹ ശ്രീകുമാർ ,ലക്ഷ്മി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. തിരക്കഥ ഡോക്ടർ സിജു ജവഹറും ,ക്യാമറ സുധീർ സുരേന്ദ്രനും ,എഡിറ്റർ രാജൻ എബ്രാഹാമും ,ഗാനരചന ഡോക്ടർ ലക്ഷ്മി ഗുപ്തനും സംഗീതം ജെയ്സൺ ജെ.നായരും ,സിത്താര കൃഷ്ണകുമാറും നിർവ്വഹിക്കുന്നു.  തൈക്കൂടം മ്യൂസിക് ബാന്റിലുടെ  സിദ്ധാർത്ഥ് മേനോൻശ്രദ്ധേയനായിരുന്നു. പാബ്ളോ സിനിമയുടെ ബാനറിൽ ബേയ്സിൽ എബ്രാഹാം ,മനോജ് കുര്യൻ ,ഡോക്ടർ രാജേഷ് രാജു ജോർജ് ,ഷിബു കുര്യാക്കോസ് എന്നിവർ ചേർന്നാണ് കഥ പറഞ്ഞ കഥ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.