തിരക്കഥാകൃത്ത് സേതുവിന്‍റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങും.തിരക്കഥാകൃത്ത്  സേതുവിന്‍റെ  മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ് മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങും.  തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. .കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണിത് .  അനന്ത വിഷന്റെ ബാനറിൽ മുരളിധരനും,ശാന്താ മുരളിധരനും ചേർന്ന് ഈ സിനിമ നിർമ്മിക്കുന്നു. നടൻ ഉണ്ണി മുകുന്ദൻ സഹസംവിധായകനായും വർക്ക് ചെയ്യുന്നുണ്ട് ഈ ചിത്രത്തിൽ . റായി ലക്ഷ്മി ,അനു സിത്താര ,ദീപ്തി സതി ,നെടുമുടി വേണു , സുരാജ് വെഞ്ഞാറംമൂട് ,സിദ്ദിഖ് , സഞ്ജു ശിവറാം ,സംവിധായകൻ ജൂഡ് ആന്തണി ജോസഫ് , ആദിൽ ഇബ്രാഹിം തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  ക്യാമറ പ്രദീപ് നായരും സംഗീതം ശ്രീനാഥും നിർവ്വഹിക്കന്നു.  ക്ലാസ്മേറ്റ്സ് ,ചോക്ലേറ്റ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങൾ  നിർമ്മിച്ചത് അനന്തവിഷൻ അയിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ സേതു നർമ്മത്തിലാണ്  ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ആദ്യം  ഈ സിനിമയ്ക്ക് നിശ്ചയിച്ചിരുന്ന പേര് കോഴി തങ്കച്ചൻ എന്നായിരുന്നു.

No comments:

Powered by Blogger.