സ്ട്രീറ്റ് ലൈറ്റ്സ് ത്രില്ലർ സിനിമ



സ്ട്രീറ്റ് ലൈറ്റ്സ് ത്രില്ലർ സിനിമ . മമ്മൂട്ടി നായകനായ ബഹുഭാഷ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ത്രില്ലർ സിനിമയാണ്. മുപ്പതോളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ശ്യംദത്ത് സെയ്നുദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ .ഒരു ദിവസം പുലർച്ചെ തുടങ്ങി അടുത്ത ദിവസം രാത്രിയിൽ അവസാനിക്കുന്ന സംഭവങ്ങൾ ആണ് സിനിമയിൽ ഉള്ളത്. നമ്മുടെ തെരുവുവിളക്കുകൾക്ക് ചുറ്റും പലതും പലപ്പോഴും സംഭവിക്കുന്നതിലെ ഒരു കഥയാണ് സിനിമ ..ജയിംസ് എന്ന പോലിസ് ഓഫീസറായി മമ്മൂട്ടി അഭിനയിക്കുന്നു. ഒരു മർഡർ മിസ്റ്ററിയാണ് കഥ.

രചന ഫഹാസ് മുഹമ്മദും ,ക്യാമറ സാദത്ത് സെയ്നുദീനും ,എഡിറ്റിംഗ് മനോജും ,സംഗീതം ആദർശ് ഏബ്രാഹാമും ,.ഗാനരചന മനു മഞ്ജിത്തും ,ആക്ഷൻ സ്റ്റണ്ട് ശിവയും നിർവ്വഹിക്കുന്നു. മമ്മുട്ടിയുടെ നിർമ്മാണ കമ്പനിയായ പ്ലേഹൗസ് ആണ് നിർമ്മാണവും വിതരണവും.

സൗബിൻ താഹിർ ,സ്റ്റണ്ട് ശിവ ,ധർമ്മജൻ ബോൾ ഹാട്ടി ,ഹരീഷ് കണാരൻ ,ലിജോമോൾ ജോസ്, ജോയ് മാത്യു, റോണി ഡേവിഡ് ,ജൂഡ് ആന്റണി ജോസഫ് ,മൊട്ട രാജേന്ദ്രൻ ,സോഹൻ സീനു ലാൽ , നന്ദു ,ഷഫീഖ്‌ ,സമ്പത്ത് റാം ,മുരുകൻ ,മിഥുൻ എം.ദാസ് ,സൈനുദീൻ മുണ്ടക്കയം ,രാജശേഖരൻ ,നീന കുറുപ്പ് ,സെമ്മലർ ,സീമ ജി.നായർ ,മാസ്റ്റർ ആ ദീഷ് ,മാസ്റ്റർ താഷി, മാസ്റ്റർ തൻവി, ബേബി പാർഥവി തുടങ്ങിയവർ അഭിനയിക്കുന്നു.

ദുർബലമായ തിരക്കഥയാണ് സിനിമയുടേത്. പ്രമേയത്തിന് പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ല. അത് കൊണ്ട് തന്നെ ഈ സിനിമ എങ്ങനെ പ്രേക്ഷകർ സ്വീകരിക്കും എന്ന്  കാത്തിരുന്ന്  കാണേണ്ടി വരും.     

റേറ്റിംഗ് - 2.5/5.                     
സലിം പി.ചാക്കോ

No comments:

Powered by Blogger.