പ്രണവിന്‍റെ അഭിനയ മികവിൽ ആദി ഹിറ്റിലേക്ക് .



പ്രണവിന്‍റെ അഭിനയ മികവിൽ ആദി ഹിറ്റിലേക്ക് . പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം ആദി ലളിതം, മനോഹരം .   ടൈറ്റിലിൽ തന്നെ പ്രണവിനെ അവതരിപ്പിച്ചിരിക്കുന്നു. മോഹൻലാൽ  അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ"മിഴിയോരം ..... " എന്ന ഗാനം പ്രണവ് തന്നെ ആലപിച്ചുകൊണ്ടാണ് ടൈറ്റിലിൽ നിറഞ്ഞു നിൽക്കുന്നുത്. ഒരു സാധാരണ ചെറുപ്പക്കാരന്റെ ജീവിതവും .അവൻ ചെന്നെത്തുന്ന സാഹചര്യവും, അതിൽ അവന്റെ പ്രതികരണവുമാണ് ആദി പറയുന്നത്.  ആദിത്യ മോഹൻ എന്ന ആദിയെന്ന കഥാപാത്രത്തെ പ്രണവ് ഉൾകൊണ്ടാണ് അഭിനയിച്ചിട്ടുള്ളത്.  ആദ്യ നായക കഥാപാത്രത്തിന്റെ അവതരണ ശൈലിയോടെ പ്രണവ് തുടക്കം മനോഹരമാക്കി. ഒരു ഐഡൻന്റിയുള്ള നടനായി പ്രണവ് മാറും എന്നതിന് സംശയമില്ല.

ഒരു ഫാമിലി എന്റർടൈനർ ആണ് ആദി. ആക്ഷനും ഇമോഷണൽ ഫിലിങ്ങും ഒക്കെ നിറഞ്ഞ ചിത്രം. ശാരീരികാഭ്യാസമായ പാർക്കൗറിന് പ്രധാന്യമുള്ള സിനിമയാണ് ആദി. അക്രോബാറ്റിക്സ് സ്വാഭവമുള്ള പാർക്കൗർ, കെട്ടിടങ്ങളുടെ മുകളിലേക്ക് ഓടിയും ചാടിയും കയറുന്നതാണ്. ഇതിന് മെയ് വഴക്കവും വേഗതയും വേണം. ഇത് മനോഹരമായി അവതരിപ്പിക്കാൻ പ്രണവിന് കഴിഞ്ഞു. സ്കൈ ഡൈവിങ്ങ് ,ജിംനാസ്റ്റിക്സ് എന്നിവയിൽ  പ്രാവീണ്യമുള്ളതിനാൽ പ്രണവ് നന്നായി അവതരിപ്പിച്ചു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

പാട്ടിനെ സ്നേഹിക്കുകയും സംഗീത സംവിധായകൻ ആകാൻ ശ്രമിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ആദി. ഇത് ഒരു പ്രണയ സിനിമ അല്ല. നടൻ മോഹൻലാലും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരുമായി ഹോട്ടലിൽ വെച്ച് ആദിയും കുടുംബവും കണ്ട് മുട്ടുന്ന രംഗം മനോഹരമാണ്.

കഥ ,തിരക്കഥ, സംഭാഷണം ,സംവിധാനം ജിത്തു ജോസഫ്. സംവിധായകൻ ചെറിയ വേഷത്തിൽ സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. ജിത്തു ജോസഫിന്റെ സംവിധാനമികവ് എടുത്ത് പറയാം .സതീഷ് കുറുപ്പിന്റെ ക്യാമറ വർക്ക് നന്നായി. ഗാനരചന സന്തോഷ് വർമ്മയും പ്രണവ് മോഹൻലാലും സംഗീതം അനിൽ ജോൺസണും എഡിറ്റിംഗ് അയൂബ് ഖാനും കലാസംവിധായകൻ സാബുറാമും ആണ് നിർവ്വഹിക്കുന്നത്.

ആദിയുടെ അച്ഛൻ മോഹൻദാസായി സിദ്ദിഖും ,അമ്മ റോസിയായി ലെനയും, ശരത്തായി ഷെറഫുദീനും, ജയയായി അനുശ്രീയും, ജയകൃഷ്ണനായി സിജു വിൽസനും  തിളങ്ങി. ജഗപതി ബാബു ,അതിഥി രവി, ടോണി ലുക്ക് ,മേഘനാഥൻ  , സിജോയ് വർഗ്ഗീസ് ,കൃതികാ ജയകുമാറും, റോയി ,മദൻ ബാബു തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവുരാണ് ആദി നിർമ്മിച്ചിരിക്കുന്നത്. മാക്സ് ലാബ് ആണ് ചിത്രം വിതരണം ചെയ്യുന്നത് . യുവപ്രേക്ഷകരും ,കുടു:ബ പ്രേക്ഷകരും ഈ സിനിമയെ സ്വീകരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.     

റേറ്റിംഗ് - 3.5/5 .                   
സലിം പി.ചാക്കോ.

No comments:

Powered by Blogger.