ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തി പത്മാവത് മെഗാഹിറ്റിലേക്ക് .



ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തി പത്മാവത്  മെഗാഹിറ്റിലേക്ക് .  ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന അവിഷ്കാരമാണ് പത്മാവത് .   പത്മാവതിന്റെ കഥ എടുത്തിരിക്കുന്നത് ചരിത്രത്തിൽ നിന്ന് അല്ല ,ഒരു കവിതയിൽ നിന്നാണ്. 1540-ൽ സുഫി കവി മാലിക് മുഹമ്മദ് ജയസി രചിച്ച കാവ്യം പത്മാവത് ആണ് ഈ സിനിമയ്ക്ക് പ്രചോദനം. 200 കോടി രൂപ മുതൽ മുടക്കുള്ള ചിത്രം.2D ,3D ,കളിലാണ് സിനിമ ഇറങ്ങിയിരിക്കുന്നത്.  imax 3D യിൽ   ഇറങ്ങുന്ന ആദ്യ സിനിമായാണിത്. ഇതിഹാസ കഥാപാത്രമായ രജപുത്ര രാജ്ഞി ആയിരുന്ന  പത്മാവതിയുടെ ജീവിത കഥ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് പത്മാവത് . റാണി പത്മിനിയോട് സുൽത്താൻ അലാവുദീൻ ഖിൽജിയ്ക്ക് തോന്നുന്ന പ്രണയമാണ് സിനിമയുടെ പ്രമേയം.  സിനിമ എല്ലാ മേഖലയിലും മികച്ചതായി ചിത്രീകരിക്കാൻ കഴിഞ്ഞു. ക്യാമറ ,എഡിറ്റിംഗ് ,സംഗീതം ,സംവിധാനം ,ലേക്കേഷനുകൾ എല്ലാം മനോഹരം . ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ചിത്രീകരിക്കണം.  സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാന മികവ് എടുത്ത് പറയേണ്ടതാണ്.

ദീപിക പദുകോൺ റാണി പത്മാവതിയായും ,ഷാഹിദ് കപൂർ രജപുത്ര രാജാവ് രത്തൻ സിംഗായും , റൺ വീർസിംഗ്  അലാവുദീൻ ഖിൽജിയായും , അതിഥി റാവു ഹൈദ്രരി അലാവുദീൻ ഖിൽജിയുടെ ഭാര്യ മെഹറുസിൻഷായായും, ജിം സാർബ് മാലിക് കഫൂറായും ,റാസാ മുർദ് ജലാലുദീൻ ഖിൽജിയായും, അനുപ്രിയ ഗോയങ്ക രത്തൻ സിംഗിന്റെ ആദ്യ ഭാര്യ നാഗമതിയായും അഭിനയിക്കുന്നു.

രചന സഞ്ജയ് ലീല ബൻസാലിയും പ്രകാശ് കപാഡിയായും, ക്യാമറ സുദീപ് ചാറ്റർജിയും, എഡിറ്റിംഗ് ജയന്ത് ജാദി ഹറും ,സഞ്ജയ് ലീലാ ബൻസാലിയും ,അകിവ് അലിയും ,സംഗീതം സൻമിറ്റ് ബാൽഹാരെയും ,സഞ്ജയ് ലീലാ ബൻസാലിയും ,ഗാനരചന സിദ്ധാർത്ഥ് ഗരിമയും നിർവ്വഹിക്കുന്നു. സഞ്ജയ് ലീലാ ബൻസാലിയും ,അജിത്ത് അന്താരെയും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു.  ഇന്ത്യയിൽ വൈകോം 18 മോഷൻ പിക്ച്ചേഴ്സും വിദേശ രാജ്യങ്ങളിൽ പാരമൗണ്ടും സിനിമ വിതരണം ചെയ്യുന്നു.

കിടിലൻ ക്ലൈമാക്സ് സിനിമയുടെ വൻ വിജയത്തിന് കാരണമാകും. റാണി പത്മാവതിയെ  ദേവിയായി ചിത്രീകരിക്കുന്ന ഈ സിനിമയെ എന്തിനാണ് ചിലർ എതിർത്തത് എന്ന്  മനസിലാകുന്നില്ല? .  ഒരു സമുദായത്തെയും അവഹേളിക്കാത്ത സിനിമയാണ് പത്മാവത് .  സുപ്രീംകോടതിയ്ക്ക് സല്യൂട്ട് . ജനുവരി 25ന് റിലിസ് ആയിരുന്നെങ്കിലും 3D ഉള്ള തിയേറ്ററുകളിൽ ബുധനാഴ്ച ഫസ്റ്റ്ഷോ മുതൽ പ്രദർശനം ആരംഭിച്ചിരുന്നു.  സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ കാണണം . പത്മാവത് വൻ വിജയം ആകും എന്ന് പ്രതീക്ഷിക്കാം         

റേറ്റിംഗ് - 4 / 5.       
സലിം പി.ചാക്കോ

No comments:

Powered by Blogger.