മട്ടാഞ്ചേരി മാർച്ച് 9ന് റിലിസ് ചെയ്യും


മട്ടാഞ്ചേരി മാർച്ച് 9ന് റിലിസ് ചെയ്യും. ഫുൾമാർക്ക് സിനിമ ഇൻ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേർന്നാണ് മട്ടാഞ്ചേരി നിർമ്മിക്കുന്നത്. ജയേഷ് മൈനാഗപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിവിധ ജാതി മതസ്ഥർ ഒന്നിനൊന്നായി ചേർന്ന് കാലങ്ങളായി ജീവിച്ചു വരുന്ന വിദേശ സംസ്കാരത്തിന്റെ സ്വാധീനമുള്ള പ്രദേശമാണ് മട്ടാഞ്ചേരി. വിദേശ സംസ്കാരത്തോടുള്ള അഭിനിവേശം കൊണ്ടും ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി മാറിയ മട്ടാഞ്ചേരി, അത് കൊണ്ട് തന്നെ അറിയപ്പെടുന്ന വ്യാപാര കേന്ദ്രമായിമാറി . പരമ്പരാഗതമായി കൈമാറി കിട്ടിയ ഭൂമി പലരും കൈവശാവകാശ രേഖകൾ പോലും ഇല്ലാതെയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നിരികെ , പുറത്ത് നിന്നുള്ള മാഫിയകളുടെ മുന്നിൽ അവർ അടിപതറി തുടങ്ങി. കാൽകീഴിലെ മണ്ണ് നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ അനിഷേധ്യമായ പോരാട്ടത്തിന് മട്ടാഞ്ചേരിയിലെ ചങ്കുറപ്പുള്ള ചെറുപ്പക്കാർ മുന്നിട്ടിറങ്ങി. അവർ പോരാടിയത് പരസ്പരം ജാതിയുടേയോ മതത്തിന്റെയോ പേരിൽ ആയിരുന്നില്ല , മറിച്ച് തങ്ങളുടെ മണ്ണ് കവർന്നെടുക്കാനെത്തിയ പുറം ലോകത്തോടായിരുന്നു പോരാട്ടം. മട്ടാഞ്ചേരിയുടെ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും നേർകാഴ്ചയാണ് മട്ടാഞ്ചേരി എന്ന സിനിമ ദൃശ്യവൽകരിക്കുന്നത്.

നരുന്ത് അസിയെ പ്രശ്സ ത ഫുട്ബോൾ താരം ഐ. എം. വിജയനും ,കിളിമിൻ സുധീറിനെ ജൂബിൽ രാജൻ പി.ദേവും ,കട്ട ഗഫൂറിനെ കോട്ടയം നസീറും ,സുബൈറിനെ കലേഷ് കണ്ണാട്ടും ,ആന്റണിയെ ആയില്യനും അവതരിപ്പിക്കും .ശക്തമായ മജീദിക്ക എന്ന കഥാപാത്രമായി സംവിധായകൻ ലാലും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഗോപിക അനിൽ ,അംജത്ത് മൂസ ,സാലു കെ. ജോർജ്ജ് ,സാജു കൊടിയൻ ,സാജൻ പള്ളുരുത്തി, ഖാദർ തിരൂർ ,കൂട്ടായി ബാവ ,ഖാലിദ് ,അഡ്വ.ശ്രീജിത്ത്, ഷിറാസ് മുഹമ്മദ് ,ഷിബു മൂപ്പത്തടം ,ശരവണൻ ഹരി ,മാസ്റ്റർ ഏകലവ്യൻ ,ശാന്തകുമാരി ,ഓമന ഔസേപ്പ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഗായകൻ അഫ്സൽ പാടി അഭിനയിക്കുന്നുമുണ്ട് ഈ ചിത്രത്തിൽ . കഥ ,തിരക്കഥ ,സംഭാഷണം - ഷാജി എൻ. ജലീലും ,ക്യാമറ - വിപിൻ മോഹനും ,എഡിറ്റിംഗ് ദിലീപ് ഡെന്നീസും ,പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും ,സംഗീതം സുമേഷ് പരമേശ്വറും ,രാജേഷ് ബാബുവും ഷിംജിത്ത് ശിവനും  മേക്കപ്പ് സജി കൊരട്ടിയും ,കലാ സംവിധാനം  ഷെബീറലിയും  സംഘട്ടനം തീപ്പൊരി നിത്യയും നിർവഹിക്കുന്നു ,ഫുൾമാർക് സിനിമ ഇൻ അസോസിയേഷൻ വിത്ത് ബ്ലാക്ക് & വൈറ്റ് പ്രൊഡക് ക്ഷനും ചേർന്നാണ് മട്ടാഞ്ചേരി നിർമ്മിച്ചിരിക്കുന്നത്.   
               
സലിം പി .ചാക്കോ

No comments:

Powered by Blogger.