സ്കെച്ച് ഫിലിം റിവ്യൂ .സ്കെച്ച് ഫിലിം റിവ്യൂ . ചിയാൻ വിക്രം നായകനായ അക്ഷൻ ത്രില്ലറാണ് സ്കെച്ച്. വാഹന സിസി പിടുത്തമാണ് സിനിമയുടെ ഇതിവൃത്തം. യാതൊരു പുതുമകളും അവകാശപ്പെടാൻ ഇല്ലാത്ത സിനിമ . കണ്ടു മടുത്ത കഥയും അവിഷ്കാരങ്ങളും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു. കുട്ടികളെ ഗുണ്ടാപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന സന്ദേശമാത്രമാണ് എടുത്ത് പറയാൻ കഴിയുന്നത്. ചിയാൻ വിക്രമിന്റെ സിനിമകൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ കാണുന്നത്. എന്നാൽ ഈ സിനിമ ഏറ്റെടുക്കാൻ പ്രേക്ഷകർ തയ്യാറാകില്ല എന്നാണ് തിയേറ്റർ പങ്കാളിത്തം സൂചിപ്പിക്കുന്നത്. രചനയും സംവിധാനവും വിജയ് ചന്ദർ . എം.സുകുമാർ ക്യാമറയും  ഇമൻ സംഗീതവും റൂബൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.  തമന്ന ,ശ്രീപ്രിയങ്ക ,സൂരി ,വേല രാമമൂർത്തി ,മേഹാലി, രവി കിഷൻ ,ആർ.എസ് .സുരേഷ് ശ്രീമാൻ, മലയാളി താരങ്ങളായ ഹരീഷ് പേരാടി ,ബാബുരാജ് എന്നിവരും സ്കെച്ചിൽ അഭിനയിക്കുന്നു.           

റേറ്റിംഗ് - 2.5/ 5.                 
സലിം പി.ചാക്കോ

No comments:

Powered by Blogger.