പാതിരകാലം ഫെബ്രുവരി 23ന് റിലിസ് ചെയ്യും



പ്രിയനന്ദനന്റെ പാതിരകാലം ഫെബ്രുവരി 23ന് റിലിസ് ചെയ്യും. മൈഥിലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് പാതിരാകാലം. ഭൂമിയ്ക്കും വെള്ളത്തിനും, ജീവിക്കാനുള്ള സ്വാത്രന്ത്രത്തിനു വേണ്ടിയുള്ള സമരങ്ങളിലെല്ലാം സമരക്കാരിൽ ഒരാളായി ഉസൈൻ ഉണ്ടായിരിക്കും. തന്റെ മനസിലുള്ള കാര്യങ്ങൾ ഉസൈൻ പങ്കുവെയ്ക്കുന്നത് തന്റെ മകളായ ജഹന്നാരയോടെയാണ്. നിഗൂഡമായ സാഹചര്യത്തിൽ ഒരു ദിവസം ഉസൈനെ കാണാതാവുന്നു. ബർളിലിനിൽ പഠിക്കുകയായിരുന്ന ജഹന്നാര പിതാവിനെ അന്വേഷിച്ച് നാട്ടിലെത്തുന്നു. തന്റെ സുഹൃത്തായ മഹേഷുമായി പിതാവിനെ തേടിയിറങ്ങുന്നു. പിതാവിനെ അന്വേഷിച്ച് കാട്ടിലൂടെയുള്ള യാത്രയിൽ ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്നു. കഥ, സംവിധാനം പ്രിയനന്ദനനും ,തിരക്കഥ ,സംഭാഷണം പി.എൻ .ഗോപാല കൃഷ്ണനും ,ക്യാമറ അശ്വഘോഷനും ,സംഗീതം സുനിൽകുമാർ പി.കെയും ,എഡിറ്റിംഗ് റോബിൻ തോമസും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും നിർവ്വഹിക്കുന്നു.മുരളി മാട്ടുമ്മലാണ് സിനിമ നിർമ്മിക്കുന്നത്.

കലേഷ് കണ്ണാട്ട് ,ഇന്ദ്രൻസ് ,ശ്രീജിത്ത് രവി ,വിജയൻ കാരന്നൂർ ,ബാബു അന്നൂർ, ജോസ് പി. റാഫേൽ ,ജെയിംസ് ജോസ് ,വിനോദ് ഗാന്ധി ,പാർത്ഥസാരഥി ,രജിത മധു ,ജോളി ചിറയത്ത്, ജെ. ഷൈലജ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന പ്രിയനന്ദനന്റെ പാതിരകാലം സ്വീകരിക്കപ്പെടും എന്ന് പ്രതിക്ഷിക്കാം.

No comments:

Powered by Blogger.